
കോട്ടയം. ഇന്നു മുതൽ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ ശനിയാഴ്ചകളിൽ മാത്രമാകും. 18 നു മുകളിലുള്ളവരുടെ വാക്‌സിനേഷൻ ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും തുടരും. മുട്ടമ്പലംപള്ളി ഹാളിൽ ബുധൻ, ഞായർ ഒഴികെ എല്ലാ ദിവസവും എല്ലാവർക്കും വാക്‌സിനേഷൻ ഉണ്ടാകും. പ്രാഥമിക, സാമൂഹിക, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ചൊവ്വാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന 60 വയസിനു മുകളിലുള്ളവരുടെ കരുതൽ ഡോസ് , 18 വയസിനു മുകളിലുള്ളവരുടെ ഒന്ന്, രണ്ട് ഡോസ് തുടരും. ശനിയാഴ്ചകളിൽ കുട്ടികൾക്കും വാക്‌സിനേഷൻ നടക്കും.