പൊൻകുന്നം:സി.ഐ.ടി.യു, കർഷക സംഘം,കെ.എസ്.കെ.ടി.യു എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് കോട്ടയത്ത് നടക്കുന്ന ജനജാഗ്രതസദസിന്റെ സംഘാടകസമിതി രൂപീകരിച്ചു. സി.ഐ.ടി.യു വാഴൂർ ഏരിയാ സെക്രട്ടറി അഡ്വ.ഡി .ബൈജു ഉദ്ഘാടനം ചെയ്തു. ഒ.എം അബ്ദുൽ കരിം അദ്ധ്യക്ഷനായി. കെ.സേതുനാഥ്, ഐ.എസ് .രാമചന്ദ്രൻ, ബി.ഗൗതം, വി.ഡി .രജികുമാർ, കെ.ടി സുരേഷ്,എം. ജി. വിനോദ് എന്നിവർ സംസാരിച്ചു.കെ. സേതുനാഥ് ചെയർമാനും കെ.ടി സുരേഷ് കൺവീനറുമായ സംഘാടകസമിതി രൂപീകരിച്ചു.