sad

കോട്ടയം . പ്രളയവും കൊവിഡ് കാലം സൃഷ്ടിച്ച രണ്ടു വർഷത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്കും ശേഷം കേരളത്തിലെ ജലമേളകൾക്ക് മതമൈത്രിയുടെ ചരിത്രം പേറുന്ന ചമ്പക്കുളം മൂലം ജലമേളയോടെ ഇന്ന് തുടക്കമാകും. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സര രംഗത്തുള്ളത്. രാവിലെ 11 30 ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷം വള്ളംകളി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എം എൽ എ അദ്ധ്യക്ഷനാകും. ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്ലാഗ് ഒഫ് ചെയ്യും. ദേവസ്വം ബോർഡ് പ്രസി‌ഡൻ്റ് കെ അനന്തഗോപൻ സമ്മാനദാനം നിർവഹിക്കും.