വൈക്കം . വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും തലയോലപ്പറമ്പ് വുമൺ വെൽഫെയർ സർവവീസ് സൊസൈറ്റിയും ചേർന്ന് തലയോലപ്പറമ്പ് പാരീഷ് ഹാളിൽ നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. വികാരി ഫാദർ വർഗ്ഗീസ് ചേരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മേരി ജോൺ അദ്ധ്യക്ഷത വഹിച്ചു. പാനൽ ലോയർ രമണൻ കടമ്പറ ക്ലാസ് നയിച്ചു. സെക്രട്ടറി ആലീസ് സേവ്യർ, എബിൻ ചിറയ്ക്കൽ, സിസ്റ്റർ ജോളി മറിയം, ആനി പുല്ലാശ്ശേരി, പാരാ ലീഗൽ വോളന്റിയർ ജെസി വർഗ്ഗീസ്, ട്രഷറർ ആനി പാലച്ചുവട്ടിൽ എന്നിവർ പ്രസംഗിച്ചു