തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖയിൽ യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് പി.ആർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ, സെക്രട്ടറി സന്തോഷ് കരിപ്പുറം, യൂണിയൻ കൗൺസിലർ അജീഷ് കാലായിൽ, ദിനീഷ്. എസ് ഡി, സുനിൽ രാജ് കടുശ്ശേരി, ദീപു കണ്ടത്തിൽ, നിഖിൽ തിലക്, നിർമ്മൽ ഷാജി, ദേവിക, ആതിര ബൈജു, ശ്രേയസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽ രാജ് കടുശേരിൽ (പ്രസിഡന്റ്), ദിനു കണ്ടത്തിൽ (വൈസ് പ്രസിഡന്റ് ), മനു സുധാകരൻ (സെക്രട്ടറി) എന്നിവരെ തിരെഞ്ഞെടുത്തു.