വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അന്നദാനത്തിന് ഒരു കുട്ടപച്ചക്കറി പദ്ധതി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ.രഞ്ജിത് പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. തലയാഴത്ത് മൂന്ന് ഏക്കർ സ്ഥലത്ത് ക്ഷേത്ര ഉപദേശകസമിതിയും തൊഴിലുറപ്പ് തൊഴിലാളികളും രാജേഷ് ഉല്ലലയും ചേർന്നാണ് ഒരു കുട്ടപച്ചക്കറി പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡന്റ് പി.പി.സന്തോഷ്, വാർഡ് മെമ്പർ കെ.ബിനിമോൻ, കെ.സി.രാജേഷ്, കെ.എസ് സതീഷ് എന്നിവർ പങ്കെടുത്തു.