കോട്ടയം: ആതുര സേവാസംഘം, ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളേജ് സ്ഥാപകനും ആതുരാശ്രമം മഠാധിപതിയുമായിരുന്ന ആതുരദാസ് സ്വാമിയുടെ 11 -ാമത് സമാധി വാർഷിക ദിനാചരണവും 109 -ാം ജയന്തി മഹോത്സവവും ഇന്നും നാളെയും കുറിച്ചി ആതുരാശ്രമത്തിൽ നടത്തും. . ജയന്തി സമ്മേളനം 14ന് രാവിലെ 11ന് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും . അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഗരുഡ ധ്വജാനന്ദ തീർത്ഥപാദർ സ്വാമി, സ്വാമി കൈവല്യാനന്ദ സരസ്വതി, ഫാ . ദീപു ഫിലിപ്പ് എന്നിവർ അനുഗ്രഹപ്രഭാഷണവും അഡ്വ.ബി . രാധാകൃഷ്ണമേനോൻ, ഡോ.കെ.ആർ ജനാർദ്ദനൻ നായർ അനുസ്മരണവും നടത്തും. സി.കെ. ശശിധരൻ , ഡോ. ടി.എൻ പരമേശ്വരകുറുപ്പ് , ഡോ . ബിന്ദുകുമാരി , അഡ്വ.ശശികുമാർ, പി.ആർ നായർ എന്നിവർ പ്രസംഗിക്കും. ആതുരാശ്രമം വിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വാമി ആതുരദാസ് പ്രൈസ് നൽകും . വിവിധ സംഘടനകൾക്ക് പെയിൻ ആൻഡ് പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആതുരാശ്രമം സെക്രട്ടറി ഡോ. ഇ.കെ വിജയകുമാർ , ഡോ.ടി.എൻ പരമേശ്വരകുറുപ്പ് , .അഡ്വ.ശശികുമാർ, പി.ആർ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.