ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയനിൽ 68-ാമത് ബാച്ച് വിവാഹപൂർവ കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗം എൻ.നടേശൻ ആശംസയും യൂണിയൻ കൗൺസിലർ അജയകുമാർ സ്വാഗതവും പി.ബി രാജീവ് നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ സജീവ് പൂവത്ത്, സുരേഷ് പരമേശ്വരൻ, ഗ്രേസ് ലാൽ, ഡോ.ശരത് ചന്ദ്രൻ, രാജേഷ് പൊന്മല എന്നിവർ ക്ലാസുകൾ നയിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി എസ്.ഡിനു കെ. ദാസ്, യൂത്ത്മൂവ്മെന്റ് ജില്ലാ കമ്മിറ്റി അംഗം പ്രശാന്ത് മനന്താനം, യൂണിയൻ ഓഫീസ് സൂപ്രണ്ട് നടരാജൻ തുടങ്ങിയവർ പങ്കെടുത്തു.