നെടുംകുന്നം: നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സുരീലി ഹിന്ദി മഹോത്സവ് 2022, 23 അദ്ധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു. സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സുനിൽ പി. ജേക്കബ് മീഠീ ഹിന്ദി ക്ലബ് കൺവീനർ ജീസ് സേവ്യറിന് ചിത്ര പുസ്തിക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രേംസൺ വർഗീസ്, ടോം ജോസ് , അമൽ ജോർജ്, ആഷ മരിയ മാത്യു, എൻ.വി ജീന, അന്നമ്മ ജോസഫ്, റാണി ജോസഫ്, അനുമോൾ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.