dog

കോട്ടയം . നഗരപരിധിയിലെ തെരുവുനായകൾക്ക് ചിപ്പ് ഘടിപ്പിക്കാനും,​ വാക്‌സിനേഷൻ നൽകാനും ഇന്നലെ നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എ ബി സി പദ്ധതിയ്ക്കായി കോടിമതയിൽ കെട്ടിടമുണ്ടെങ്കിലും ആവശ്യമായ യന്ത്രസാമഗ്രികളില്ല. പുതിയ പദ്ധതി അനുവദിച്ചാൽ മാത്രമേ ഉപകരണങ്ങൾ സ്ഥാപിക്കാനാകൂ. ഇതിന്റെ ഭാഗമായി ഇത് സംബന്ധിച്ച കരടു റിപ്പോർട്ട് സമർപ്പിക്കാൻ മൃഗ ഡോക്ടർക്ക് നിർദ്ദേശം നൽകി. യോഗത്തിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബി ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വിനോദ്, ബിന്ദു സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.