പാലാ: മുഴുവൻ ജലാശയങ്ങളിലും മത്സ്യകൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ ഫിഷറീസ് വകുപ്പ് സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ മത്സ്യ കർഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി, പ്രേമോൾ ദാസ് , വസന്തകുമാരി ടി .കെ, ഷാബു പോൾ, സൈമൺ ജോർജ്, സിയാദ് പി.എസ് , രഞ്ജിത്ത് എസ്, ബിന്ദുമോൾ എം.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.റോയി മാത്യു വടക്കേൽ മത്സ്യകൃഷിയുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രോജക്ട് കോർഡിനേറ്റർമാരായ ആതിര പി.എസ് പൊൻമണി എന്നിവർ ക്ലാസുകൾ നയിച്ചു. മികച്ച മത്സ്യ കർഷകരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.