പാലാ: നെച്ചിപ്പുഴൂർ ഗവ.എൻ.എസ്.എസ് എൽ.പി സ്‌കൂളിലും കരൂർ ഗവ. എൽ.പി സ്‌കൂളിലും എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. വലവൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ന് രാവിലെ 11.30ന് നെച്ചിപ്പുഴൂർ എൻ.എസ്.എസ് ഗവ. എൽ.പി. സ്‌കൂളിലും 12 ന് കരൂർ ഗവ. എൽ.പി. സ്‌കൂളിലും പദ്ധതിയുടെ ഉദ്ഘാടനം വലവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളം നിർവഹിക്കും. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻമോൻ, കേരളകൗമുദി ലേഖകൻ സുനിൽ പാലാ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും