പാലാ: എസ്.എൻ.ഡി.പി വൈദിക യോഗം മീനച്ചിൽ യൂണിയന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നാളെ രാവിലെ 10.30ന് യൂണിയൻ പ്രാത്ഥനാ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനി : കൺവീനർ എം.പി സെൻ മുഖ്യപ്രഭാഷണം നടത്തും. വൈദിക യോഗം സെക്രട്ടറി രഞ്ചൻ ശാന്തി റിപ്പോർട്ട് അവതരിപ്പിക്കും. രക്ഷാധികാരി പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി ഷാജി ശാന്തി സംഘടനാസന്ദേശം നൽകും. ലാലിറ്റ് എസ്. തകടിയേൽ, സി.റ്റി രാജൻ, രജിഷ് ശാന്തി, മഹേഷ് ശാന്തി, മീനർവാ മോഹൻ, ബിനോയ് ശാന്തി, സോളി ഷാജി, അനീഷ് ഇരട്ടയാനി, അരുൺ കുളംപള്ളിൽ, അഖിൽ രാജ്, രാജൻ വയല, ബൈജു ശാന്തി, ആത്മജൻ, രാജേഷ് ശാന്തി, ബിജു ശാന്തി, ബിനോയ് ശാന്തി, അജേഷ് ശാന്തി എന്നിവർ ആശംസകൾ അർപ്പിക്കും. പ്രസിഡന്റ് സാബു ശാന്തി സ്വാഗതവും സനീഷ് ശാന്തി ഇടപ്പാടി നന്ദിയും പറയും. തുടർന്ന് തെരഞ്ഞെടുപ്പും നടക്കും.