വൈക്കം : എസ്.എൻ.ഡി.പി യോഗം ടൗൺ നോർത്ത് ശാഖയിൽ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും മെറിറ്റ് അവാർഡ് വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി. സമ്മേളനം യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി വിവേക് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് വൈക്കം യൂണിയൻ സെക്രട്ടറി കെ.ടി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു. ഉപരിപഠനം നടത്താൻ ഒരു വിദ്യാർത്ഥിയ്ക്ക് സാമ്പത്തിക സഹായവും നൽകി.
കൊച്ചി സിറ്റി പൊലീസ് അസി.കമ്മീഷണർ രാജ്കുമാർ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.മേരി മെറ്റിൽഡ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് ബിജു.വി കണ്ണേഴൻ, സെക്രട്ടറി ജഗദീഷ്.ഡി അക്ഷര, യൂണിയൻ കമ്മിറ്റിയംഗം ഡോ.എൻ.കെ ശശിധരൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ.നീലാംബരൻ, വനിതാസംഘം പ്രസിഡന്റ് ഗീതാ രതീശൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അർജുൻ അജയ്, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി ടി.എം മഹേഷ്, അരുൺ പ്രകാശ് എന്നിവർ പ്രസംഗിച്ചു.