കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് സർവൈശ്വര്യപൂജയും വിശേഷാൽഹോമവും 17ന് നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് മഹാപ്രസാദ വിതരണം. ഭക്തർക്ക് പൂജകളിൽ പങ്കെടുക്കാവുന്നതാണെന്ന് കർമ്മ സ്ഥാനം ഭാരവാഹികൾ അറിയിച്ചു.