പാലാ: മുൻസിപ്പൽ സ്റ്റേഡിയത്തിൽ കായിക പരിശീലനം നടത്തുന്നവർക്കും നടപ്പു വ്യായാമം ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങൾ ചെയ്തു സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കണമെന്ന് പാലാ മുൻസിപ്പൽ സ്റ്റേഡിയം സംരക്ഷണസമിതി അവശ്യപ്പെട്ടു.

സിന്തറ്റിക് സ്റ്റേഡിയം ഉടൻ നന്നാക്കണമെന്നും സ്റ്റേഡിയത്തിൽ ഓപ്പൺ ജിം ആംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട്ടിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.