തുരുത്തി: നാളുകളായി തകർന്നു കിടക്കുന്ന തുരുത്തി മിഷൻ പള്ളി പൊക്കത്തിൽ കല്ലിടാന്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ബി.ജെ.പി വാഴപ്പള്ളി വെസ്റ്റ് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. ബി.ജെ.പി വാഴപ്പള്ളി വെസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി സൂരജ് പരുത്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ബിജു മങ്ങാട്ടുമഠം, മിഥുൻ തുരുത്തി, പി.എം സുഗതൻ, എൻ.ജി പണിക്കർ, രാജീവ് കൃഷ്ണൻ, രേണുക അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.