mada

കോട്ടയം. ഖനനം നിലച്ചതോടെ തൊഴിലാളികൾ ദുരിതത്തിലായതായി പാറമട തൊഴിലാളി യൂണിയൻ നേതാവ് ജിജി പോത്തൻ പറഞ്ഞു. ചങ്ങനാശേരി താലൂക്കിൽ ലൈസൻസുള്ള 3 പാറമടകളാണ് ഉള്ളത്. വിവിധ പ്രദേശങ്ങളിലായി 500 ഓളം തൊഴിലാളികളാണ് ഈ പാറമടകളിൽ പ്രവർത്തിച്ചിരുന്നത്. ഒന്നരമാസത്തിന് മുകളിലായി ഖനനം നടക്കുന്നില്ല. ജിയോളജി വകുപ്പൽനിന്ന് പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. ഇതുമൂലം തൊഴിലാളികളുടെ ഉപജിവനമാർഗം നിലച്ചു. മഴക്കാലത്ത് ഖനനം നിറുത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ് ഇറങ്ങുന്നതോടെ വീണ്ടും ദുരിതമാകും. ലൈഫ് പദ്ധതികൾ, വീടുപണികൾ, റോഡ്, പാലം തുടങ്ങി വിവിധ നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ മെറ്റലും എംസാന്റും കിട്ടാനില്ലാത്ത സ്ഥിതിയുമാണ്.