നാട്ടകം: സിമന്റ് കവല ശ്രീനാരായണ വനിതാ പ്രാർത്ഥനാസംഘം മണ്ഡലമഹായജ്ഞം 14ന് രാവിലെ 11.30ന് ശ്രീനാരായണ പ്രാർത്ഥനാ സംഘത്തിൽ നടക്കും. ശ്രീനാരായണ ഗുരുദേവക്ഷേത്ര സമുച്ചയം ധനസമാഹരണയജ്ഞം എന്ന പേരിലുള്ള കർമ്മ പദ്ധതിയുടെ ഉദ്ഘാടനവും കെടാവിളക്ക് പ്രകാശനവും ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. മഹാഗുരുപൂജ, പായസനേർച്ച, ഫണ്ട് കൈമാറൽ, ദീപാരാധന, ദീപക്കാഴ്ച എന്നീ ചടങ്ങുകൾക്ക് ദീപു ഗോപിനാഥൻ ശാന്തി നേതൃത്വം നൽകും. 13 മുതൽ ആഗസ്റ്റ് 23 വരെ ക്ഷേത്രത്തിൽ യജ്ഞങ്ങളും വിശേഷാൽ പ്രാർത്ഥനകളും നടക്കും.