dheeraj

തളിപ്പറമ്പ്. കൊല്ലപ്പെട്ട ധീരജിനെ അപമാനിച്ചതിന് പിതാവ് പിതാവ് ജി.രാജേന്ദ്രൻ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിനെതിരെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽചെയ്തു.

രാഹുൽഗാന്ധിയുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചവർക്ക് ധീരജിന്റെ അനുഭവമുണ്ടാകുമെന്നായിരുന്നു ജൂൺ 25ന് കട്ടപ്പന മുരിക്കാശേരിയിലെ പൊതുയോഗത്തിൽ മാത്യു പറഞ്ഞത്. കള്ളും കഞ്ചാവു മടിച്ച് നടന്ന സംഘത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ട ധീരജെന്ന് താൻ മുമ്പ് പറഞ്ഞിരുന്നുവെന്നും മാത്യു ആരോപിച്ചിരുന്നു. ജീവിതത്തിലൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കാത്ത മകനെ അപകീർത്തിപ്പെടുത്താനും മാതാപിതാക്കൾക്കും ബന്ധുക്കൾക്കും മാനഹാനി വരുത്താനും കരുതിക്കൂട്ടി വ്യാജ ആരോപണം ഉന്നയിച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.