
വെച്ചൂർ. വെച്ചൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി അദ്ധ്യക്ഷത വഹിച്ചു. വൈക്കം കൃഷി അസി.ഡയറക്ടർ പി.പി ശോഭ ഞാറ്റുവേല ചന്ത പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, വാർഡ് മെമ്പർമാരായ ജയൻ, ബിന്ദു, ചാന്ദിനി, ഗീത സോമൻ എന്നിവർ പങ്കെടുത്തു. വെച്ചൂർ കൃഷി ഓഫീസർ സാനിയ വി.ജെയിംസ് സ്വാഗതവും പി.പി ബിജു നന്ദിയും പറഞ്ഞു.