
മാന്നാനം. ഏഴാം ക്‌ളാസ് പാഠപുസ്തകത്തിൽ നവോത്ഥാന നായകരുടെ കൂട്ടത്തിൽ നിന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മാന്നാനം സെന്റ് ജോസഫ്‌സ് സ്‌കൂളിലെയും കെ.ഇ സ്‌കൂളിലെയും വിദ്യാർത്ഥികൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് കത്ത് അയച്ചു. കേരളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്നാനം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് അഡ്വ.പ്രിൻസ് ലൂക്കോസ്, പി.സി പൈലോ, അഡ്വ.ജെയ്‌സൺ ജോസഫ്, അഡ്വ. മൈക്കിൾ ജെയിംസ്, ബിനു ചെങ്ങളം, തോമസ് പുതുശ്ശേരി, ഷൈജി ഓട്ടപ്പളളി, ആൻസ് വർഗ്ഗീസ്, ജോസ് അമ്പലക്കുളം, ആലീസ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.