വൈക്കം : മൺമറഞ്ഞ മഹാന്മാർക്ക് സ്മാരകങ്ങൾ ഉയരേണ്ടത് വിദ്യാലയങ്ങളിലാണെന്നും വിദ്യാർത്ഥികളുടെ മനസിൽ അവരെക്കുറിച്ചുള്ള ചിന്തകൾ ഉണർത്താൻ ഇത് ഉതകുമെന്നും കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റീസ് സുരേന്ദ്ര മോഹൻ അഭിപ്രായപ്പെട്ടു.

സ്വന്തം ചിന്തയും പ്രവൃത്തിയും നന്മയ്ക്കായി മാ​റ്റി വയ്ക്കുന്നവരെയാണ് മഹാന്മാരായി കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളേജിൽ വിശ്രുത കലാകാരൻ മൺമറഞ്ഞ ഗഞ്ചിറ കൃഷ്ണയ്യരുടെ സ്മരണക്കായി നിർമ്മിച്ച ഗഞ്ചിറ കൃഷ്ണയ്യർ ഓപ്പൺ ഓഡി​റ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ :പള്ളിക്കൽ സുനിൽ ആചാര്യവന്ദനം നടത്തി. പി.ജി.എം നായർ കാരിക്കോട് ആമുഖ പ്രഭാഷണം നടത്തി. വൈക്കം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായകൻ ദേവാനന്ദ്, ഗഞ്ചിറ കൃഷ്ണയ്യരുടെ കൊച്ചു മക്കളായ മഹേഷ് പത്മനാഭയ്യർ, വിശാലം വിശ്വനാഥൻ, രത്‌നശ്രീ അയ്യർ, ബി.മായ, ഡോ. ബി ജെ മേലേടം, വി ആർ സി നായർ, നിതിയ പി കെ , അനിൽ മഴുവഞ്ചേരി, ലീനാ നായർ, സൗമ്യ എസ് നായർ, സുമാദേവി എം ഡി, ശ്രീജ എം എസ്, അഡ്വ.ആദർശ് എം.നായർ, ശ്രീലക്ഷ്മി സി എന്നിവർ പ്രസംഗിച്ചു.