കോട്ടയം: ശ്രീനാരായണ വനിതാ സമാജം സ്ഥാപക രക്ഷാധികാരി യശോദ ശങ്കരന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും എൻഡോവ്‌മെന്റിന്റെ ഉദ്ഘാടനവും 22ന് ഉച്ചക്കഴിഞ്ഞ് 2.30ന് സദനം ശ്രീചിത്തിര തിരുനാൾ റിക്രിയേഷൻ ഹാളിൽ നടക്കും. അനുസ്മരണ സമ്മേളനം ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. എസ്.എൻ.വി സമാജം പ്രസിഡന്റ് അഡ്വ.സി.ജി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. യശോദ ശങ്കരൻ സ്മാരക എൻഡോവ്‌മെന്റിന്റെ ഉദ്ഘാടനം എസ്.എൻ.വി സമാജം ഓഡിറ്റർ കെ.ജി സുശീലൻ നിർവഹിക്കും. അഡ്വ.വി.വി പ്രഭ, സരോജിനി സുകുമാരൻ, രമണി കുട്ടപ്പൻ, എ.കെ ജാനകി എന്നിവർ പങ്കെടുക്കും. എസ്.എൻ.വി സമാജം സെക്രട്ടറി കെ.എം ശോഭനാമ്മ സ്വാഗതവും എസ്.എൻ.വി സമാജം ജോയിന്റ് സെക്രട്ടറി രാജമ്മ ശിവൻ നന്ദിയും പറയും.