village

ചങ്ങനാശേരി. ചങ്ങനാശേരി, വാഴപ്പള്ളി കിഴക്ക് എന്നീ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കി പുനർനിർമ്മിക്കാൻ 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളുടെ പരിതാപകരമായ സ്ഥിതിയെക്കുറിച്ച് റവന്യൂ മന്ത്രി കെ.രാജനുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. നിർമാണ ഏജൻസിയെ കളക്ടർ നിയമിച്ചാൽ ഉടൻതന്നെ പദ്ധതിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ ആരംഭിക്കും. നിലവിലുള്ള രണ്ടു വില്ലേജ് ഓഫീസ് കെട്ടിടങ്ങളും കാലപ്പഴക്കം ബാധിച്ചവയാണ്. ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധുനിക രീതിയിൽ ആയിരിക്കും വില്ലേജ് ഓഫീസുകളുടെ നിർമ്മാണമെന്ന് എം.എൽ.എ അറിയിച്ചു.