മുണ്ടക്കയം ഈസ്റ്റ്: ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ ചെന്നായെ കണ്ടതായി തൊഴിലാളികൾ. പുലി ഭീതിക്ക് പിന്നാലെ ചെന്നായും ഉണ്ടെന്ന് അറിഞ്ഞതോടെ ഭീതിയിലാണ് പ്രദേശവാസികൾ. ടാപ്പിംഗ് ജോലിക്കിടെ പുലിയുടേതിന് സാദൃശ്യമുള്ള ജീവിയെ കണ്ടതായി ചെന്നാപ്പാറ സ്വദേശിനിയായ മിനിയാണ് നാട്ടുകാരെ അറിയിച്ചത്. വനം വകുപ്പ് അധികൃതർ ജീവിയുടെ രൂപം വിവരിപ്പിച്ചതോടെ ചെന്നായാണെന്ന നിഗമനത്തിലെത്തി. കഴിഞ്ഞ ഫെബ്രുവരി മുതൽ പുലിപ്പേടിയിലാണ് പ്രദേശം. നേരത്തെ പശുക്കളെയും നായ്ക്കളെയും കടിച്ചു കീറി കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയിരുന്നു . ഇതേതുടർന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടും ഒരു മൃഗവും കുടുങ്ങിയില്ല.