പാലാ: സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എൽ.പി വിഭാഗത്തിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
പാലാ നഗരസഭ 13ാം വാർഡ് കൗൺസിലർ ആർ. സന്ധ്യ വിനുകുമാറാണ് സ്‌കൂളിലേക്ക് ആവശ്യമായ കേരളകൗമുദി പത്രങ്ങൾ സ്‌പോൺസർ ചെയ്തത്.
അദ്ധ്യാപിക സിസ്റ്റർ ലിജിക്ക് കേരളകൗമുദി പത്രം കൈമാറി സന്ധ്യ വിനുകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപികമാരായ സിസ്റ്റർ മരിയ റോസ്, വിമലമ്മ തോമസ്, കേരളകൗമുദി ലേഖകൻ സുനിൽ പാലാ, എക്‌സിക്യൂട്ടീവ് ശ്യാം മറ്റക്കര, കല്യാണി വി. നായർ തുടങ്ങിയവർ സംസാരിച്ചു.