ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ രാമായണമാസാചരണത്തോടനുബന്ധിച്ച് രവിവാര രാമായണസംഗമം നടത്തും. കർക്കിടക മാസത്തിലെ എല്ലാ ഞായറാഴ്ചയും സത്‌സംഗവും പ്രഭാഷണവുമുണ്ട്. 17ന് വൈകിട്ട് 6.30 ന് ഡോ. എൻ.കെ മഹാദേവൻ രവിവാര രാമായണ സംഗമത്തിന് തിരിതെളിക്കും. ദേവസ്വം പ്രസിഡന്റ് റ്റി.എൻ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. കോട്ടയം ഗുരുനാരായണ സേവ നികേതനിലെ പ്രീതി ലാൽ പ്രഭാഷണം നടത്തും. രാത്രി 8ന് ഔഷധസേവ. 24ന് വൈകിട്ട് 6.45 ന് പ്രൊഫ. ബി.വിജയകുമാറും 31ന് വൈകിട്ട് 6.45ന് എം.എസ്. ലളിതാംബിക കുഞ്ഞമ്മയും ആഗസ്റ്റ് 7 ന് വൈകിട്ട് 6.45ന് അഡ്വ. എസ്.ജയസൂര്യനും പ്രഭാഷണം നടത്തും. 14ന് രാവിലെ 8 മുതൽ അഖണ്ഡരാമായണ പാരായണം. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. 6.45 ന് ഭാഗവത സൂര്യൻ അമനകര പി.കെ. വ്യാസൻ പ്രഭാഷണം നടത്തും. കർക്കിടക മാസത്തോടനുബന്ധിച്ച് ഗണപതിഹോമം, ഭഗവത്സേവ, നവഗ്രഹപൂജ എന്നിവയും വിശേഷാൽ പുജയും നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.