വെച്ചൂർ: നിറവ് രണ്ടാം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പൂവ് പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷൈലകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി.ഡയറക്ടർ വൈക്കം പി.പി ശോഭ പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ സാനിയ വി. ജെയിംസ് സ്വാഗതവും പി.പി ബിജു നന്ദിയും പറഞ്ഞു.