ആപ്പാഞ്ചിറ: മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പൂഴിക്കോൽ കേന്ദ്രമായി സർക്കാർ ആയുർവേദ ആശുപത്രിക്ക് സ്വന്തമായ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. സർക്കാർ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ 3 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകാൻ പൂഴിക്കോൽ സെന്റ്. ലൂക്കോസ് ദേവാലയം തീരുമാനമെടുത്തിരുന്നു. .