ചങ്ങനാശേരി: ഗുരുപൂർണ്ണിമ ദിനത്തോടനുബന്ധിച്ച് റിട്ട.അദ്ധ്യാപിക പ്രൊഫ.ശാന്തകുമാരി കുഞ്ഞമ്മയെ ബി.ജെ.പി ടൗൺ ഈസ്റ്റ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശാന്തി മുരളി, ഏരിയാ കമ്മറ്റി പ്രസിഡന്റ് പി.വി അനിൽ ബാബു, വൈസ് പ്രസിഡന്റ് എസ്.ശ്രീകുമാർ, എം.എസ് വിജയൻ എന്നിവർ പങ്കെടുത്തു.