
കൂരോപ്പട. കൂരോപ്പട ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയ്ക്കും കർഷകസഭകൾക്കും തുടക്കമായി. കൂരോപ്പട, കോത്തല, ളാക്കാട്ടൂർ, പങ്ങട കേന്ദ്രങ്ങളിലും കർഷകസഭകൾ നടക്കും. കാർഷിക യന്ത്ര ശില്പശാലയും പ്രദർശനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ആശാ ബിനു, അമ്പിളി മാത്യൂ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ടി.ആർ സൂര്യമോൾ ക്ലാസ് എടുത്തു. കിർലോസ്‌കറിന്റെ പ്രതിനിധി റിച്ചു ആന്റണി, അസി.കൃഷി ഓഫീസർ തമ്പി, കൃഷി അസിസ്റ്റന്റ് ജയരാജ് എന്നിവർ പങ്കെടുത്തു.