coco

കുമരകം. കേരഗ്രാമംപദ്ധതി അപ്പർകുട്ടനാട് മേഖലയിലും നടപ്പാക്കണമെന്ന് കുമരകം വടക്കുംഭാഗം നാളികേര ഉദ്പാദക സംഘം വാർഷികയോഗം ആവശ്യപ്പെട്ടു. സംഭരണം പുനരാരംഭിച്ച് നാളികേര വിലയിടിവ് പരിഹരിയ്ക്കാൻ തയ്യാറാകണം. സി.കെ.രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോൺ മറ്റത്തിൽ, സാൽവിൻ കൊടിയന്ത്ര, എൻ.എസ്. രാജേന്ദ്രൻ, ജോമോൻ ചാലുങ്കൽ, വി.പി. ശശിധരൻ, ബാബു തൊട്ടിച്ചിറ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.കെ.രാജ്മോഹൻ (പ്രസിഡന്റ്), എൻ.എസ്.രാജേന്ദ്രൻ (സെക്രട്ടറി), ജോൺ മറ്റത്തിൽ (ഖജാൻജി), ബാബു ഏബ്രഹാം, സാൽവിൻ കൊടിയന്തറ, ശശി വള്ളപ്പുരയ്ക്കൽ, ബാബു പുതുവീട്, ജോമോൻ ചാലുങ്കൽ (ഭരണസമിതിയംഗങ്ങൾ), സൈമൺ ചെമ്മാന്തറ (ഓഡിറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.