
മുണ്ടക്കയം. ബഫർസോൺ വിഷയത്തിൽ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി. വനപ്രദേശത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങൾ ബഫർസോണായി പ്രഖ്യാപിച്ചതു മൂലം പുഞ്ചവയൽ, പുലിക്കുന്ന്, കണ്ണിമല, വണ്ടൻപതാൽ പ്രദേശമുൾപ്പെടുന്ന മുണ്ടക്കയം പഞ്ചായത്തിന്റെ ഏഴ് മുതൽ 17 വരെയുള്ള വാർഡുകളും ബഫർ സോണാകും. ഇതിനെതിരേയാണ് കോൺഗ്രസ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇന്ന് 3.30ന് പുഞ്ചവയൽ ടൗണിൽ നടക്കുന്ന ഒന്നാം ഘട്ട പ്രക്ഷോഭം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിക്കും. പി.എ.സലിം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ പങ്കെടുക്കും.