പൊൻകുന്നം: എസ്.എൻ.ഡി.പി യോഗം 1044-ാം നമ്പർ ശാഖയുടേയും വൈദ്യരത്‌നം ഔഷധശാല പൊൻകുന്നം ഡീലർ സൂര്യകാന്തി ആയുർവേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും ബോധവത്ക്കരണക്ലാസും 17 ന് രാവിലെ 9.30 മുതൽ ശാഖാഹാളിൽ നടക്കും. ജീവിതശൈലീ രോഗങ്ങൾ, കൊവിഡാനന്തര പ്രശ്‌നങ്ങൾ, അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കും.ക്യാമ്പിൽ കേരളത്തിലെ പ്രഗത്ഭ ഡോക്ടർമാർ സൗജന്യ വൈദ്യപരിശോധന നടത്തി തുടർ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കും. ബോധവൽക്കരണ ക്ലാസ് ഡോ.സുജാലക്ഷി പ്രവീൺ നയിക്കും.