വൈക്കം : വൈക്കം താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും വടയാർ മാർ സ്ലീബാ യു.പി.സ്‌കൂളും ചേർന്ന് ഗ്രാമസാക്ഷരതാ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.വി ഗ്ലാഡ്‌സൺ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ സേതുലക്ഷ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പാനൽ ലോയർ അഡ്വ രമണൻ കടമ്പറ ക്ലാസ് നയിച്ചു. പ്രഥമാദ്ധ്യാപിക സി.റീറ്റ, അദ്ധ്യാപകരായ ബെന്നി ജോർജ്, എൻ. അജയകുമാർ, കെ.ടി മിനി, പാരാ ലീഗൽ വോളന്റിയർമാരായ പി.സുശീല, ബിനുചന്ദ്രൻ എന്നിവർ പ്രസംഗിച്ചു