booster

കോട്ടയം. ഇന്ന് മുതൽ കൊവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ ആരംഭിക്കും. 18 വയസിന് മുകളിലുള്ളവർക്ക് കോട്ടയം സെന്റ് ലാസറസ് പള്ളി ഹാൾ, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, ജനറൽ ആശുപത്രികൾ, വൈക്കം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സൗകര്യം. രണ്ടാം ഡോസ് വാക്‌സിൻ എടുത്തശേഷം ആറു മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് . തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിൻ എത്തുന്നതോടെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ വ്യാപിപ്പിക്കാനാകും. സെപ്തംബർ 30 വരെ സർക്കാർ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും.