കാളികാവ് :കാളികാവ് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 17ന് ചതയപ്രാർത്ഥനയും രാമായണമാസാരംഭത്തിന് തുടക്കവും കുറിക്കും. രാവിലെ ആറ് മുതൽ ക്ഷേത്രം മേൽശാന്തി റ്റി കെ സന്ദീപ് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ചടങ്ങുകൾ നടക്കും. ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ചതയദിനത്തോടനുബന്ധിച്ചു സമൂഹപ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഉച്ചയ്ക്ക് 12.30ന് അന്നദാനം എന്നിവ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, സെക്രട്ടറി കെ.പി വിജയൻ എന്നിവർ അറിയിച്ചു.

കല്ലറ:എസ്.എൻ.ഡി.പി യോഗം 121 നമ്പർ കല്ലറ ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 17ന് ചതയപൂജ നടക്കുമെന്ന് സെക്രട്ടറി കെ.വി സുദർശനൻ അറിയിച്ചു. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പാണാവള്ളി അജിത് മുഖ്യകാർമികത്വം വഹിക്കും.

മാഞ്ഞൂർ:എസ്.എൻ.ഡി.പി യോഗം 122ാം നമ്പർ മാഞ്ഞൂർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 17ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പ്രാർത്ഥന, അന്നദാനം എന്നീ ചടങ്ങുകളോടെ ചതയ പ്രാർത്ഥന നടക്കും. ചടങ്ങുകൾക്ക് സരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി മോഹനൻ മാഞ്ഞൂർ അറിയിച്ചു.

വയല:വയല ശ്രീനാരായണ ഗുരദേവ ക്ഷേത്രത്തിൽ 17 നു ക്ഷേത്രം മേൽശാന്തി ബാബു കളത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ ചതയപൂജ നടക്കും. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, നെയ്യ് വിളക്ക്, അന്നദാനം എന്നിവ നടക്കുമെന്ന് സെക്രട്ടറി സജീവ് വയല അറിയിച്ചു.

കടുത്തുരുത്തി:123ാം നമ്പർ കടുത്തുരുത്തി ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 17 നു ചതയദിനത്തോടനുബന്ധിച്ചു ചതയപ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാ ഞ്ജലി, സമൂഹപ്രാർത്ഥന അന്നദാനം എന്നിവ നടക്കുമെന്ന് സെക്രട്ടറി ജിജിമോൻ അറിയിച്ചു.

മധുരവേലി, മേമ്മുറി, പെരുംന്തുരുത്ത്, വാലാച്ചിറ, മാഞ്ഞൂർ സൗത്ത്, മോനിപ്പള്ളി, മാന്നാർ, മുളക്കുളം, ഞീഴൂർ, ആപ്പാഞ്ചിറ, കാണക്കാരി, കുര്യനാട് എന്നീ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും ഗുരുപൂജയും പ്രാർത്ഥനയും നടക്കും.