ചിറക്കടവ്: വെള്ളാള സമാജം സ്‌കൂളിൽ പി.ടി.എ സമ്മേളനവും ബോധവത്ക്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജിൻസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും വിശ്വനാഥപുരം ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകനുമായ കെ.എസ്.ശ്രീജിത്ത്കുമാർ നിർവഹിച്ചു.

എൻഡോവ്‌മെന്റുകളുടെ വിതരണം മാനേജർ സുമേഷ് ശങ്കർ പുഴയനാൽ നിർവഹിച്ചു. കൊഴുവനാൽ ബി.ആർ.സി.ട്രെയിനർ കെ.വി.പ്രമോദ് ബോധവത്ക്കരണ ക്ലാസ് നയിച്ചു. സ്‌കൂൾ വികസനസമിതി ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള, പ്രഥമാധ്യാപിക എം.ജി.സീന, അഭിരാമി വിനോദ്, ഗോപിക ഗോപൻ, കാർത്തിക ശ്രീജിത്ത് എന്നിവർ സംസാരിച്ചു.