
കൊടുങ്ങൂർ. വാഴൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 13-ാം വാർഡിലെ പാറാംതോട് കുടിവെള്ള പദ്ധതിയുടെ ടോട്ടൽ സ്റ്റേഷൻ സർവേ നടപടികൾ ആരംഭിച്ചു. പാറാം തോട്ടിൽ കിണർ നിർമ്മിച്ച് പുതുപ്പള്ളി കുന്നേൽ വാട്ടർ ടാങ്കിൽ ശേഖരിച്ച് കുടിവെള്ളം വിതരണം നടത്തുന്നതാണ് പദ്ധതി. പുതുപ്പള്ളികുന്ന്, കീച്ചേരിപ്പടി, പാറാംതോട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. സർവ്വേ നടപടികൾ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ അദ്ധ്യക്ഷയായി.