കോട്ടയം: എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖയിലെ ഗുരു കൃപ, വയൽവാരം, ഗുരുപൂജ, ആർ ശങ്കർ, ഗുരു ശക്തി എന്നീ കുടുംബയോഗങ്ങളുടെ സംയുക്തസംഗമവും ചികിത്സാ സഹായപദ്ധതി വിതരണ ഉദ്ഘാടനവും നാളെ 12.30ന് ശാഖാ മന്ദിരത്തിൽ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അജിമോൻ എം.കെ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി എസ്.രാജീവ് അറിയിച്ചു.