pali

പനച്ചിക്കാട്. കണിയാമല ഹെൽത്ത് സെന്ററിന് കീഴിൽ രണ്ടാമത്തെ പാലിയേറ്റീവ് കെയർ യൂണിറ്റ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. രണ്ട് യൂണിറ്റുകളുടെയും പ്രവർത്തനങ്ങൾക്കായി 14 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് നൽകിയ ആംബുലൻസ് ഹെൽത്ത് സെന്ററിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി.കെ.വൈശാഖ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജീന ജേക്കബ്, പ്രിയ മധുസൂധനൻ, പഞ്ചായത്ത് സെക്രട്ടറി പി.ജി.പ്രദീപ്, കണിയാമല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ.എസ്.അനൂഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ജി.സന്തോഷ് മോൻ, നഴ്‌സ് സൂസമ്മ വർഗീസ് എന്നിവർ പങ്കെടുത്തു.