കോട്ടയം: കള്ളനോട്ടു കേസിൽ ജാമ്യമെടുത്ത് മുങ്ങിയ ബീഹാർ സ്വദേശികളായ പ്രതികളെ 10 വർഷത്തിന് ശേഷം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.. ബീഹാർ ബേട്ടിയ ജില്ലക്കാരായ മനോഹർ മഹാന്തോ ( 25) മോഹൻ മഹാന്തോ (34) എന്നിവരെയാണ് കോട്ടയം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് .
2011 ൽ കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മനോഹർ മഹന്തോയുടെ കൈയ്യിൽ നിന്നും 500 രൂപയുടെ 700 കള്ളനോട്ടുകൾ പിടിച്ചിരുന്നു . സഹായിയായ മോഹൻ മഹന്തോയേയും കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പോയ പ്രതികൾ പിന്നീട് ബീഹാറിലേയ്ക്ക് പോയി ഒളിവിൽ കഴിയുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിക്ടറ്റീവ് ഇൻസ്‌പെക്ടർ ജോയി മാത്യു, എ.എസ്.ഐമാരായ ജിജി ജോസ് , അനിൽ കുമാർ , സുനിൽ കുമാർ , സാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .