പൈക : ക്ഷീരകർഷകർക്ക് പാലിന് നൽകിയിരുന്ന സബ്‌സിഡി നാല് രൂപയിൽ നിന്നും മൂന്നു രൂപയായി വെട്ടി കുറച്ച നടപടി പുനപരിശോധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മെമ്പർ രാജേഷ് വാളിപ്ലാക്കൽ ക്ഷീര വർദ്ധിനി പദ്ധതി പ്രകാരം മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുത്, ഇടമറ്റം എന്നീ ക്ഷീരസംഘങ്ങൾക്ക് അനുവദിച്ച റിവോൾവ് ഫണ്ട് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, ജോസ് ചെമ്പകശ്ശേരിൽ പഞ്ചായത്ത് മെമ്പർമാരായ ഷേർളി ബേബി, സാജോ പൂവത്താനി, സോജൻ തൊടുക, ബിന്ദു ശശികുമാർ, ലിൻസി മാർട്ടിൻ, വിഷ്ണു പി.വി ,കെ.പി ജോസഫ്, അഭിലാഷ് ടി തോമസ്, അനിൽ മത്തായി, ജോർജുകുട്ടി മാളിയേക്കൽ ,ജോസ് വട്ടോത്ത്, ബാബു കിഴക്കേടം, സണ്ണി വെട്ടം തുടങ്ങിയവർ പ്രസംഗിച്ചു.