ഏറ്റുമാനൂർ :എസ്.എൻ.ഡി.പി. യോഗം ഏറ്റുമാനൂർ ഈസ്റ്റ് മാടപ്പാട് പുന്നത്തുറ വെസ്റ്റ് 5518ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാർഷികം നടന്നു. തന്ത്രി വടയാർ സുമോദ്, മേൽശാന്തി ദർശിൽ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞയഹോമം, ശതകലശപൂജ, പ്രസാദമൂട്ട് എന്നിവ നടന്നു.
ശാഖാ പ്രസിഡന്റ് കെ കെ സാേമൻ , സെക്രട്ടറി ഷിബു ഭാസ്‌കർ , വൈസ് പ്രസിഡന്റ് കെ.കെ.ശശിധരൻ കമ്മറ്റിയംഗങ്ങളായ എ.പി. ബൈജു , സി.എൻ. കുട്ടപ്പൻ , ഇന്ദിരാ ഷാജി, സുജാേൾ ശിവ കൃപ, സലിമോൻ ടി.എസ്, അജേഷ് എസ്, എ.ബി സന്തോഷ്, അനു സുകുമാർ, സജിമോൻ കുന്നേൽ എഴുപത് , ഗീതമ്മ രാജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.