പൊൻകുന്നം: ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ രാമായണ മാസാചരണം തുടങ്ങും. രാവിലെയും വൈകിട്ടും രാമായണ പാരായണം നടത്തും. വൈകിട്ട് ഭഗവതിസേവയുമുണ്ടാകും.
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, വാഴൂർ വെട്ടികാട്ട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ഇളമ്പള്ളി ശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ രാമായണമാസാചരണമുണ്ട്.
തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളങ്ങുളം ശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ശാസ്താ ഭദ്രകാളിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും രാമായണ മാസാചരണവും പ്രത്യേകപൂജകളും വഴിപാടുകളുംഉണ്ടായിരിക്കും.