പൊൻകുന്നം : കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ കാഞ്ഞിരപ്പള്ളി സബ് ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാഞ്ഞിരപ്പള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സൂപ്രണ്ട് സുരേഷ്‌കുമാറിന് കെ.എസ്.ടി.യു.ജില്ലാപ്രസിഡന്റ് നാസർ മുക്കയം അവകാശ പത്രിക സമർപ്പിച്ചു. സംസ്ഥാനസെക്രട്ടറി ടി.എ.നിഷാദ്, ജില്ലാ സെക്രട്ടറി തൗഫീഖ് ബഷീർ, ഭാരവാഹികളായ ടി.എ.അബ്ദുൽ ജബ്ബാർ, എൻ.വൈ.ജമാൽ, അസീസ് ആലപ്ര എന്നിവർ വിവിധ സബ്ജില്ലാഓഫീസുകളിൽ അവകാശപത്രിക നൽകി.