തൃക്കോതമംഗലം: എസ്.എൻ.ഡി.പി യോഗം തൃക്കോതമംഗലം 62-ാം നമ്പർ ശാഖയിലെ ബാലജന യോഗവാർഷികവും യുവജന സംഗമവും ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. ശാഖാ പ്രസിഡന്റ് വി.എ.ഷാജി ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അജിത് മോഹൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം പ്രസിഡന്റ് ബിന്ദു അജി, യൂണിയൻ കമ്മിറ്റി അംഗം അജി.പി.ഗോപാൽ, ശാഖാ കമ്മിറ്റി അംഗങ്ങളായ കെ.എം.സലിമോൻ, കെ.പി.രാജൻ എന്നിവർ സംസാരിക്കും. 2.30 ന് ക്യാഷ് അവാർഡ് വിതരണവും ഫോട്ടോ അനാച്ഛാദനവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.എ.ഷാജി അദ്ധ്യക്ഷത വഹിക്കും. ഗിരീഷ് കോനാട്ടിനെ ചടങ്ങിൽ ആദരിക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ് സെക്രട്ടറി സുരേഷ് പരമേശ്വരൻ വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് എം.കെ.ഗോപിദാസ്, നിയുക്ത യൂണിയൻ കമ്മിറ്റി അംഗം സി.വി.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി അംഗം ലതാ കെ.സലി, ശാഖാ മുൻ സെക്രട്ടറി കെ.സി.പ്രകാശ്, എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി പി.കെ. മുരളി സ്വാഗതവും കമ്മിറ്റി അംഗം ജയകുമാർ നന്ദിയും പറയും. തുടർന്ന് സി.ഡി.ബാബു ചങ്ങനാശേരിയുടെ നാട്ടറിവ്.