ഞീഴൂർ : വിശ്വഭാരതി ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ ആഘോഷം ഞീഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സുഷമ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു. സ്‌കൂൾ മാനേജർ പി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സരേഷ് വി.സി, ഹെഡ്മിസ്ട്രസ് കെ.എസ്.ഷിനുമോൾ, സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപകൻ സാലമോൻ പി.ബി, പി.ടി.എ പ്രസിഡന്റ് മനോജ്കുമാർ കെ.കെ, ഞീഴൂർ ശാഖാ സെക്രട്ടറി പി.എസ്.വിജയൻ, വൈസ്.പ്രസിഡന്റ് വി.എൻ.മോഹനൻ, കമ്മിറ്റി അംഗം പി.ആർ.പ്രകാശൻ എന്നിവർ സംസാരിച്ചു.