മുണ്ടക്കയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ മുണ്ടക്കയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗത്വ വിതരണ ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം പി.ആർ.അനുപമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി.നസ്സാറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ജിനീഷ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ജെറോം, ദേവസ്യ കുരുവിള, ബാബു ജോസഫ് , പി.കെ.വിശ്വംഭരൻ എന്നിവർ അംഗത്വം ഏറ്റുവാങ്ങി.